2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

പുലിയും സര്‍ക്കാരിന്‍റെ കെണിയും




ഇ- ശ്രീധരന്  ന്യൂസ്‌ മേക്കര്‍   2012 നല്‍കിയത് തൊട്ട്  അടുത്ത വര്‍ഷം  ന്യൂസ്‌  മേക്കര്‍ ഞാനാവും എന്ന്  തീരുമാനിച്ചത്  പോലെയാണ് നമ്മുടെപുലിക്കുട്ടന്‍റെ  കാര്യം .  ആശാന്‍ മുണ്ടും  മുറുക്കിയെടുത്ത് ഇറങ്ങിയിരിക്കുകയാണ് നാട്ടിലേക്ക് .ഓരോ പഞ്ചായതിലെക്കും  ഓരോന്നു വീതം എന്നാ മട്ടിലാണ്‌ ഇപ്പോള്‍ പോക്ക് .നാട്ടുകാരെല്ലാം കാട്ടില്‍ കയറി നരങ്ങുകയാണ്, പിന്നെ ഞങ്ങള്‍ക്ക് എന്താ ഇറങ്ങിക്കൂടെ  എന്ന ചോദ്യവും .വിറക് കെട്ടിന്‍റെ  മുകളിലും റബ്ബര്‍ തോട്ടത്തിലും എന്ന് വേണ്ട അടുപ്പില്‍ വരെ എത്തി കാര്യങ്ങള്‍ . വിറക് ശേഖരിക്കാന്‍  പോകുന്നവര്‍ ആകാശത്തിലേക്കും ഭൂമിയിലേക്കും നോക്കേണ്ട അവസ്ഥ . പുറത്തേക്ക് ഇറങ്ങുമ്പോള്‍ മിനിമം 2പെരങ്കിലും  ഒരുമിച്ച് പോകണം.എന്നാല്‍ ഒരാളെ ആക്രമിക്കുമ്പോള്‍ മറ്റെയാള്‍ക്ക് രക്ഷപ്പെടാമല്ലോ.പ്രതിരോധിക്കാനാണെന്ന് തെറ്റിദ്ധരിക്കരുത് .പ്രതിരോധം പോലും പാടില്ല എന്നാണ് പറയുന്നത് . പുലി വന്നാല്‍ ആദ്യം സല്യൂട്ട്  അടിക്കണം, ഇരിക്കുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ് ഭവ്യതയോടെ കസേരയിലേക്ക് ഇരിക്കാന്‍ പറയണം എന്നതാണ് നിയമം .കണ്ണുരുട്ടി പേടിപ്പിക്കാന്‍ പോലും പറ്റില്ല എന്നര്‍ത്ഥം.കടുവയെ കണ്ടാല്‍ 144  പ്രഖ്യാപിക്കണം എന്ന് ,അതിലും നല്ലത് പള്ളിയിലെ മുക്രിയെ കണ്ട്  ഖബര്‍ കുത്താന്‍ പറയുന്നതാണ്.പുലിക്കുട്ടന്‍ ആള് തന്റെടക്കാരന്‍  തന്നെ. ബണ്ടി ചോറിന്റെ  അതെ  ചങ്കൂറ്റം. ഏത്  ക്യാമറ വെച്ചാലും ആശാന്‍ എവിടെയും വരും.പിടിച്ചാല്‍ ഒരു സോറിയും.ആരും വീണു പോകും.കേരളത്തില്‍  ഇപ്പോള്‍ ഫാന്‍സ് ഉള്ളത് ഇവര്‍ക്ക് 2 പേര്‍ക്കുംമാത്രമാണ്.വാറുണ്ണിമാരാണെങ്കില്‍ നാട്ടില്‍ പെരുകികൊണ്ടിരിക്കുന്നു.'പുലിയെ മിതമായ നിരക്കില്‍ പിടിച്ചു കൊടുക്കും '  എന്ന  തലക്കെട്ടോടെ മൊബൈല്‍ നമ്പര്‍ സഹിതം ഫ്ലെക്സ് ബോര്‍ഡ്‌ വന്നു നിലംബൂര്‍ പരിസരങ്ങളില്‍ . മൃഗയ സിനിമയുടെ സിഡി  കിട്ടാനില്ല . എവിടെ ചോദിച്ചാലും  ഫോറെസ്റ്റ് ആപ്പീസര്‍മാര്‍ കൊണ്ടുപോയി എന്ന് മറുപടി.സത്യത്തില്‍ സര്‍ക്കാരിനു ഇപ്പോള്‍ കോളാണ് . തൊഴിലില്ലായ്മ ഒരു പരിധി വരെ പരിഹരിച്ചു .നാട്ടുകാര്‍ക്ക് മുഴുവന്‍ പുലി പിടുത്തമാണ് ജോലി. ക്രിക്കറ്റ്  കളി കാണാന്‍ പോലും ആളില്ല എന്ന് വന്നു. പുലിയെ തിരഞ്ഞപ്പോള്‍ വെരുകിനെ കിട്ടി എന്ന് വാര്‍ത്ത .എലിയെ പേടിച്ച്  ഇല്ലം ചുട്ട പോലെ പലരും കാട് വെട്ടി തെളിച്ചു തുടങ്ങി. പ്രകൃതി സ്നേഹികളൊക്കെ എവിടെ പോയി കിടക്കുകയാണാവോ ? വീരപ്പനെ പിടിക്കാന്‍ കാട്ടില്‍ പോകുന്നവരെ പോലെയാണ് ഇപ്പോള്‍ നമ്മുടെ ആപ്പീസര്‍മാര്‍ . തോക്കുമായി കാട്ടില്‍ പോകുന്ന  പടം പത്രത്തില്‍ കണ്ടാല്‍ തോന്നുംഇപ്പൊ കൊണ്ട് വരും മൂന്നു നാലെണ്ണം എന്ന്. പണിയില്ലാത്തവര്‍ക്കൊക്കെ പണിയായി എന്ന് ചുരുക്കം . പുലിയെ പിടിക്കാന്‍ കാട്ടില്‍  പോയ  2 ചെറുപ്പക്കാര്‍ ആനയുടെ മുന്‍പില്‍ പെട്ടപ്പോള്‍ 'ക്ഷമിക്കണം, ആവേശത്തിന്‍റെ പുറത്ത് വന്നു പോയതാണ് ' എന്ന് പറഞ്ഞു സ്ഥലം വിട്ടത്രേ . ' പാലം  കുലുങ്ങിയാലും കേളന്‍ കുലുങ്ങൂല ' എന്നാ മട്ടിലാണ് മേലാധികാരികള്‍ . പുലി പിടിച്ചവരെ കാണാന്‍ അവര്‍ക്ക് വലിയ  ഉത്സാഹമാണ് . നടന്മാരെ  പോലിസ് പിടിച്ചപോലെ . ആനയെ റബ്ബര്‍ ബുള്ളറ്റ്  കൊണ്ട്  വെടി വെക്കമാത്രേ!!!.അടുത്ത്  വോട്ട്  നിങ്ങള്‍ക്ക്  തന്നെ  സഖാവേ.........ആന, പുലി, പന്നി, ഒരു ത്രിമൂര്‍ത്തി സഖ്യം. ഇനി ഒരൊറ്റ അപേക്ഷ മാത്രം "കേരളത്തെ മൊത്തം  കടുവാ സംരക്ഷണ കേന്ദ്രമാക്കരുതേ .......... "

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

ഗോവിന്ദ ച്ചാമിയും സുരാജ് വെഞ്ഞാറമൂടും

എന്തടേ ഇത് , മര്യാദക്ക്  നാലു നേരം ഭക്ഷണം  കഴിച്ച്  സുഖിച്ചിരുന്ന  എന്നെ ആരടേ തുറന്നു വിട്ടത്?  എന്ന ഒരു  ചോദ്യമുണ്ട് നമ്മുടെ സുരാജ് വെഞ്ഞാറമൂടിന് . കാര്യം  വേറൊന്നുമല്ല , ജയിലില്‍  നിന്ന് പുറത്ത് വിട്ടതിന്‍റെ  അരിശമാണ് കക്ഷിക്ക് .ഇത്  കേട്ട് ചിരിച്ച പലരുമുണ്ട് നമ്മുടെ ഇടയില്‍ .കേട്ടാല്‍ തോന്നുക ഇത് വലിയൊരു തമാശയാണ് എന്നാണ് ."ഒന്ന് പോയി നോക്ക് അപ്പോള്‍ വിവരം അറിയാം" എന്ന് പറയുന്നവരോട് ഒരപേക്ഷ  പ്ലീസ്‌ , കണ്ടരിഞ്ഞില്ലങ്കില്‍ കൊണ്ടറിയാം  എന്നാണല്ലോ ?.ഒന്ന് കണ്ടറിയാന്‍ ശ്രമിക്കുകയാണ് . എന്താണിതിലെ വാസ്തവം?പോയവരൊക്കെ വീണ്ടും വീണ്ടും പോകുന്നു .ചിലര്‍ ജാമ്യമെടുത്ത് പുറത്ത് വന്നു സമയം തീരുന്നതിന് മുന്‍പ് വേറൊരു കേസില്‍ അകത്ത് .പേരക്ക മോഷ്ടിച്ച്  കേറികൂടിയവര്‍ ചക്ക മോഷ്ടിച്ച് അകത്ത് കേറാന്‍ ശ്രമിക്കുന്നു.6 മാസം കിടന്നവര്‍ ജീവ പര്യന്തത്തിനു  ശ്രമിക്കുന്നു. വിസിറ്റിംഗ് വിസ ഫ്രീ വിസ ആക്കുന്നത് പോലെ .കാണുന്ന സിനിമകളിലൊക്കെ ബഹു രസം .ഗോവിന്ദച്ചാമി തടിച്ച് കൊഴുത്ത് നേഴ്സിന്‌  ഇഞ്ചെക്ഷന്‍   വെക്കാന്‍ ഒരു ഞരമ്പ് പോലും കാണുന്നില്ല എന്ന് വാര്‍ത്ത .ബണ്ടി ചോറിന്‍റെ  മുഖത്ത്  പതിനാലാം രാവുദിച്ചതിന്‍റെ സന്തോഷം .യുവജനോത്സവത്തില്‍ അങ്കം വെട്ടാന്‍ പോകുന്നവന്‍റെ അതേ  മുഖം. ജാക്കറ്റ്  ഇല്ലാതെ ഫോട്ടോഗ്രാഫര്‍ക്ക്  മുന്‍പില്‍ എങ്ങനെ നില്‍ക്കുമെന്ന് . ഒരു വട്ടം കഞ്ചാവ്  കേസില്‍ പെട്ടാല്‍ ആള് പ്രശ സ്തനായി, പുറത്ത് വന്നാല്‍ പിന്നെ തകൃതി, വേണ്ടവര്‍ക്ക് ഒക്കെ സമീപിക്കാം . ബിസിനെസ്സ് ഡിമ്മയാല്‍ വീണ്ടും പിടി കൊടുക്കാം.പത്രത്തില്‍ പരസ്യത്തിനു വന്‍ വില കൊടുക്കണം ഇതാകുമ്പോള്‍ പടം സഹിതം വരും.    കുറച്ച കാലം  പിന്നെ വീണ്ടും ബിസിനെസ്സ്. .....  എവിടെ നോക്കിയാലും അഴിമതിയാണ്  ഇന്ന് കാണുന്നത് .അഴി തന്നെ മതി എന്നര്‍ത്ഥം . ഒരു വട്ടം അകത്ത് കടക്കാത്തവര്‍ ഒന്നിനും കൊള്ളില്ലാത്തവര്‍  എന്ന് തോന്നും ചിലരുടെ നടത്തം കണ്ടാല്‍ .ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ഒരുപാടുണ്ട്, ചിന്തിക്കുന്നവര്‍ക്ക്!  ചോറ് തിന്നുന്ന കൈ കൊണ്ട് കോഴിയെ ആട്ടുന്ന പോലെയാണ് പല ശിക്ഷകളും.വരും കാലങ്ങളിലെങ്കിലും ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം.